കേളകം : നീതി ഔദാര്യമല്ല, അവകാശമാണെന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ മാനന്തവാടി രൂപതാ തലം പര്യടനം ബുധനാഴ്‌ച കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിൽ നിന്ന് ആരംഭിക്കുമെന്ന് മേഖല ഡയറക്‌ടർ ഫാ.ടോമി പുത്തൻപറമ്പിൽ, മേഖല പ്രസിഡൻ്റ് മാത്യു കൊച്ചുതറയിൽ സെക്രട്ടറി ജോൺസ് കുര്യാക്കോസ്, രൂപത സമിതിയംഗം ജിൽസ് എം മേയ്ക്കൽ, കമ്മിറ്റിയംഗം ജോസഫ് ആഞ്ഞിലിവേലിൽ എന്നിവർ വിശദീകരണ യോഗത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ 7:30ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി അങ്കണത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകും 10 ഇടവകകളിൽ നിന്നുള്ള എകെസിസി പ്രവർത്തകരും നാട്ടുകാരും പങ്കെടുക്കും ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംക്ഷക്ഷണം നൽകുക കാർഷിക ഉൽപന്നങ്ങൾക്ക് വില സ്‌ഥിരത ഉറപ്പാക്കുക, വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എകെസിസി അവകാശ സംരക്ഷണ യാത്ര നടത്തുന്നത്. യാത്രയുടെ തലശ്ശേരി അതിരൂപത തലം യാത്ര ചൊവ്വാഴ്ച പേരാവൂരിൽ സമാപിക്കും ഇതിൻ്റെ മുന്നോടിയായി ബൈക്ക് റാലി സംഘടിപ്പിച്ചു.
കേരളത്തിൻ്റെ നവോത്ഥാനത്തിന് നേതൃത്വം നൽകിയത് കൃസ്ത്യൻ സഭകളും ക്രൈസ്തവിശ്വാസികളുമാണ് എന്ന സത്യത്തെ തമസ്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ സംഘടനയായ കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണയാത്ര നടത്തുന്നത്.
Justice is not a privilege, it is a right. Catholic Congress on a journey to protect rights.




















